29 May, 2021 09:05:17 AM


ടൂ​റി​സ്റ്റ് ബ​സി​ല്‍ കഞ്ചാവ് കടത്ത്: മൂന്നു കാസർഗോഡ് സ്വദേശികൾ അറസ്റ്റിൽ; മാരകായുധങ്ങളും പിടിച്ചെടുത്തു



കാ​സ​ര്‍​ഗോ​ഡ്: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍​നി​ന്നു ടൂ​റി​സ്റ്റ് ബ​സി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 240 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍. ചെ​ങ്ക​ള മേ​നാ​ങ്കോ​ട് സ്വ​ദേ​ശി എം.​എ. മു​ഹ​മ്മ​ദ് റ​യി​സ് (23), ചെ​ര്‍​ക്ക​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ (41), പ​ള്ളി​ക്ക​ര പെ​രി​യാ​ട്ട​ടു​ക്കം സ്വ​ദേ​ശി കെ.​മൊ​യ്തീ​ന്‍​കു​ഞ്ഞി (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


തു​ട​ര്‍​ന്ന് പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹ​നീ​ഫ താ​മ​സി​ക്കു​ന്ന വാ​ട​ക മു​റി​യി​ല്‍​നി​ന്നു തോ​ക്ക്, ക​ത്തി, വ​ടി​വാ​ള്‍, ബേ​സ്‌​ബോ​ള്‍ ബാ​റ്റ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ ചെ​മ്മ​നാ​ട് ചെ​ട്ടും​കു​ഴി​യി​ലാ​ണു ക​ഞ്ചാ​വ് വേ​ട്ട ന​ട​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ന്‍റെ പി​ന്നി​ലെ ക്യാ​ബി​നി​ലാ​ണു ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.


ബ​സി​ന്‍റെ ഉ​ട​മ​യു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് റ​യി​സ്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ക​യെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​ര്‍ ചെ​ര്‍​ക്ക​ള​യി​ല്‍​നി​ന്ന് ആ​ന്ധ്ര​യി​ലേ​ക്കു സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും വ്യാ​ജ​മാ​യി സൃ​ഷ്ടി​ച്ച ഇ​വ​ര്‍ പ്ര​ത്യേ​ക ആ​ര്‍​ടി​ഒ പാ​സും സം​ഘ​ടി​പ്പി​ച്ചാ​ണ് ബ​സോ​ടി​ച്ച​ത്. ക​ഞ്ചാ​വ് ക​ട​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​യി​രു​ന്നു ഇ​വ​ർ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ ആ​റു ത​വ​ണ ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യാ​ണ് പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ 30 ത​വ​ണ​യെ​ങ്കി​ലും സ​ര്‍​വീ​സ് ന​ട​ത്തി​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.


അ​ന്താ​രാ​ഷ‌്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് പ്ര​തി​ക​ളി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​കാ​ല​ത്ത് കാ​സ​ര്‍​ഗോ​ട്ട് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ല​ഹ​രി വേ​ട്ട​യാ​ണി​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K