02 June, 2016 04:19:24 PM


ഉയര്‍ന്ന അവസരങ്ങള്‍ നേടിയെടുക്കുവാന്‍ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം

തിരുവനന്തപുരം : ഐ.റ്റി മേഖലയില്‍ ഉയര്‍ന്ന അവസരങ്ങള്‍ നേടിയെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ജൂണ്‍ ബാച്ചിലേക്ക് ഐ.എച്ച്.ആര്‍.ഡി മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവര സാങ്കേതിക വകുപ്പും ഐ.എച്ച്.ആര്‍.ഡിയും ഇന്‍ഫോസിസിന്റെ സഹകരണത്തോടെ സംയുക്തമായി ആരംഭിച്ച തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിങ് സ്‌കൂളിലാണ് കോഴ്‌സ്.


കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് സഹായം നല്‍കും. കോഴ്‌സ് കാലാവധി നാല്‍പ്പത് ദിവസം. പരിശീലന ഫീസ് പതിനായിരം രൂപ. ഏതെങ്കിലും എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം. അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ത്ഥികള്‍, ബിരുദാനന്തര ബിരുദം (എം.സി.എ, എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്/ഐ.റ്റി/ഇലക്ട്രോണിക്‌സ്)/അവയുടെ അവസാന പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍, കംപ്യൂട്ടര്‍ സയന്‍സിലോ ഐ.റ്റി.യിലോ ഇലക്ട്രോണിക്‌സിലോ ബി.എസ്.സി/ബി.സി.എ ബിരുദം/അവസാന പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.


യോഗ്യതാ രേഖകളുടെ അസല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ഡയറക്ടര്‍, മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ എന്ന പേരില്‍ എടുത്ത പതിനായിരം രൂപയുടെ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ തുക എന്നിവ സഹിതം ജൂണ്‍ പത്ത് വരെ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ നേരിട്ട് പ്രവേശനം നേടാവുന്നതാണ്. വെബ്‌സൈറ്റ് :www.modelfinishingschool.org. ഫോണ്‍ : 0471 2307733. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K