31 May, 2021 05:51:51 PM


തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ അഗ്നിബാധ; തീ പടര്‍ന്നത് ടോയ് ഷോപ്പിനു പിന്നില്‍നിന്ന്



തിരുവനന്തപുരം: തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടുത്തം. ഗാന്ധിപാര്‍ക്കിനു സമീപം ശ്രീ പത്മനാഭ തിയറ്ററിനടുത്തുള്ള കടയിലാണ് തീപിടിച്ചിരിക്കുന്നത്. മഹാദേവ് ടോയ് സെന്‍റര്‍ എന്ന കടയ്ക്കു പുറകില്‍ നിന്നാണ് തീപടര്‍ന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണക്കാന്‍ ശ്രമം തുടരുകയാണ്. നിരവധി കടകളുള്ള വന്‍ വ്യാപാര സമുച്ചയമാണ് ചാല മാര്‍ക്കറ്റ്. അപകടകാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K