02 June, 2021 02:06:52 PM


കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി​യെ​ടു​പ്പി​ച്ച സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ കേ​സ്



കോഴിക്കോട്: അ​ഞ്ചു ദി​വ​സം മു​മ്പ് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി​യെ​ടു​പ്പി​ച്ച സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ കേ​സ്. പൂ​നൂ​ര്‍ 19ല്‍ ​പ​ഴ​യേ​ട​ത്ത് ഗാ​ര്‍ഡ​ന്‍ ആ​ന്‍​ഡ്​ കാ​ര്‍ഷി​ക ന​ഴ്സ​റി എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് മൂ​ന്ന്‍ അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി​യെ​ടു​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.


വി​വ​ര​മ​റി​ഞ്ഞ സ​മീ​പ​വാ​സി​ക​ളും ആ​ര്‍.​ആ​ര്‍.​ടി അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന്‍ മൂ​ന്ന്‍ തൊ​ഴി​ലാ​ളി​ക​ളോ​ടും സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​റ്റു ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K