03 June, 2021 01:15:05 PM


നിറവും രൂപവും മാറുന്നു; അനന്തപുരിയില്‍ പരിഷ്കാരങ്ങളുമായി കെഎസ്ആര്‍ടിസി



തിരുവനന്തുരം: തലസ്ഥാന നഗരിയിൽ സിറ്റി സർവീസുകൾ വ്യാപകമാക്കാൻ കെ എസ് ആർ ടി സി തയ്യാറെടുക്കുന്നു. ലോക്ക്ഡൌണിന് ശേഷം ബസ് സർവീസുകൾ പുനരാരംഭിക്കുമ്പോൾ, പുതിയ പരിഷ്ക്കാരങ്ങൾ തിരുവനന്തപുരം നഗരത്തിൽ കെ എസ് ആർ ടി സി കൊണ്ടുവരും. ഇടറോഡുകളെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുന്ന സിറ്റി സർക്കുലർ സർവീസുകൾ വ്യാപകമാക്കുകയാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്.


നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും അടുത്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സർവീസുകൾ ആരംഭിക്കാനാണ് കെ എസ് ആർ ടി സി തയ്യാറെടുക്കുന്നത്. ബംഗളുരു പോലുള്ള നഗരങ്ങളിൽ നിലവിലുള്ള ആകർഷകമായ നിരക്കുകളിൽ ഒരു ദിവസം യാത്ര ചെയ്യാന് കഴിയുന്ന പാസുകളും ഈ ബസുകള്‍ക്കായി നടപ്പിലാക്കുന്നതാണ്.



തലസ്ഥാന നഗരത്തിലെ ഗതാഗത സംവിധാനത്തില് നാഴികക്കല്ലാവുന്ന ഈ ഗതാഗത സംവിധാനത്തിന് അനുയോജ്യമായ പേരും, ഈ സർവീസ് നടത്തുന്ന ബസുകൾ ചുവപ്പ്, നീല, പച്ച, ഓറഞ്ച്, പർപ്പിൾ, വയലറ്റ് കളർ കോഡുകളാണ് വിവിധ റൂട്ടുകൾക്ക് നൽകുന്നത്. തിരുവനന്തപുരം, പാപ്പനംകോട് ഡിപ്പോകളിലാണ് സിറ്റി സർവീസിനുള്ള ബസുകൾ തയ്യാറാക്കുന്നത്.


ബസുകളുടെ ഡിസൈൻ സംബന്ധിച്ച് അന്തിമരൂപം ആയിച്ചിട്ടുണ്ട്. അതിന് അനുസരിച്ചുള്ള പെയിന്‍റിങ് ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരം നഗരത്തിലെ സർവീസുകൾ വിജയകരമായാൽ കേരളത്തിലെ മറ്റു നഗരങ്ങളിലും സിറ്റി സർവീസുകൾ നടപ്പാക്കാനാണ് കെ എസ് ആർ ടി സി ഉദ്ദേശിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K