07 June, 2021 04:28:04 PM


കോ​വാ​ക്‌​സി​നേ​ക്കാ​ള്‍ ആ​ന്‍റി​ബോ​ഡി കൂ​ടു​ത​ല്‍ കോ​വി​ഷീ​ല്‍​ഡ് സ്വീ​ക​രി​ച്ച​വ​രി​ലെ​ന്ന് പ​ഠ​നം


ദില്ലി : കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്‌​സി​നേ​ക്കാ​ള്‍ ആ​ന്‍റി​ബോ​ഡി കൂ​ടു​ത​ല്‍ കോ​വി​ഷീ​ല്‍​ഡ് സ്വീ​ക​രി​ച്ച​വ​രി​ലെ​ന്ന് പ​ഠ​നം. കോ​റോ​ണ വൈ​റ​സ് വാ​ക്‌​സി​ന്‍-​ഇ​ന്‍​ഡ്യൂ​സ്ഡ് ആ​ന്‍റി​ബോ​ഡി ടൈ​ട്രെ (കോ​വാ​റ്റ്) ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​ഠ​ന​മ​നു​സ​രി​ച്ചാ​ണ് ഈ ​റി​പ്പോ​ര്‍​ട്ട്. വാ​ക്സി​ന്‍ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​രും മു​ന്‍​പ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​മാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

കോ​വി​ഷീ​ല്‍​ഡ് സ്വീ​ക​രി​ച്ച​വ​രി​ല്‍ ആ​ന്‍റി​ബോ​ഡി​യു​ടെ നി​ര​ക്ക് ആ​ദ്യ ഡോ​സി​ന് ശേ​ഷം കോ​വാ​ക്‌​സി​നു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും പ​ഠ​നം പ​റ​യു​ന്നു. പ​ഠ​നം പൂ​ര്‍​ണ​മാ​യും അ​വ​ലോ​ക​നം ചെ​യ്യാ​ത്ത​തി​നാ​ല്‍ ക്ലി​നി​ക്ക​ല്‍ പ്രാ​ക്ടീ​സി​നാ​യി ഈ ​പ​ഠ​നം ഉ​പ​യോ​ഗി​രു​തെ​ന്നും കോ​വാ​റ്റ് വ്യ​ക്ത​മാ​ക്കു​ന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K