14 June, 2021 07:57:12 PM


ആറു പതിറ്റാണ്ട് പശുക്കളുമായി ജീവിതം നയിച്ച ക്ഷീരകര്‍ഷക ഏലമ്മ അന്തരിച്ചു



ഏറ്റുമാനൂർ : ആറു പതിറ്റാണ്ട് കാലത്തോളം പശുക്കളുമായി ജീവിതം നയിച്ച ഏറ്റുമാനൂരിലെ ക്ഷീരകർഷക മാടപ്പാട് പേമലയിൽ പരേതനായ മത്തായി ദേവസ്യയുടെ ഭാര്യ ഏലമ്മ (78) അന്തരിച്ചു. മക്കളെക്കാൾ കൂടുതൽ പശുക്കളെ സ്നേഹിച്ച ഈ കർഷക സ്ത്രീക്ക് നാളിതുവരെ ഒരു പനിപോലും ഉണ്ടാവുകയോ മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലാ എന്നത് ഒരു പ്രത്യേകതയാണ്. വാർദ്ധക്യ സഹജമായ രോഗപീഢകൾ ഉണ്ടായിട്ടും ഒരു ദിനം പോലും കിടപ്പിലായില്ല.

ദിവസേന വെളുപ്പിന് മൂന്ന് മണിക്ക് ഉണരുന്ന ഏലമ്മ തിങ്കളാഴ്ചയും മൂന്നു മണിക്ക് തന്നെ ഉണർന്നു. ചെറിയ ശാരീരിക അസ്വസ്തകൾ പ്രകടിപ്പിച്ചു. അത്രമാത്രം. നാല് മണിയോടു കൂടി മരണത്തിനു കീഴടങ്ങി. ഏലമ്മയുടെ പശു തൊഴുത്തിൽ നിന്നാണ് നാട്ടിലും ഏറ്റുമാനൂരിലെ വിവിധ ഹോട്ടലുകളിലും ശുദ്ധമായ പശുവിൻ പാൽ എത്തിയിരുന്നത്. മക്കളും കൊച്ചുമക്കളും ഏലമ്മ ചേടത്തിയുടെ കാർഷിക ജീവിതം തുടരുകയാണ്. മക്കൾ: ആലി, രാജു , മാത്തച്ചൻ (സിപിഐ മാടപ്പാട് ബ്രാഞ്ച് കമ്മറ്റി അംഗം). സംസ്കാരം നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K