20 June, 2021 10:05:57 PM


കു​ടും​ബ​ക്ഷേ​ത്ര​ത്തി​ല്‍ ര​ഹ​സ്യ​പൂ​ജ​; അ​റു​പ​തോ​ളം പേ​ര്‍​ക്ക് കോ​വി​ഡ്; ഒരു വാ​ര്‍​ഡ് പൂ​ര്‍​ണ്ണ​മാ​യും അ​ട​ച്ചു



കാ​യം​കു​ളം: കു​ടും​ബ​ക്ഷേ​ത്ര​ത്തി​ല്‍ ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ പൂ​ജ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കോ​വി​ഡ്. കാ​യം​കു​ളം ന​ഗ​ര​സ​ഭ 41 -ാം വാ​ര്‍​ഡി​ലെ സ്വ​കാ​ര്യ കു​ടും​ബ​ക്ഷേ​ത്ര​ത്തി​ല്‍ ക​ഴി​ഞ്ഞ 13 ന് ​ആ​യി​രു​ന്നു സം​ഭ​വം. പൂജയുമായി ബന്ധപ്പെട്ട് പ്ര​ദേ​ശ​ത്തെ അ​റു​പ​തോ​ളം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. മൂ​ന്നു​റോ​ളം പേ​ര്‍ സ്വയംനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെ​യ്തു.


നി​യ​മ വി​രു​ദ്ധ​മാ​യി പൂ​ജ​യ്ക്ക് നേ​തൃ​ത്യം ന​ല്‍​കി​യ ക്ഷേത്ര സെ​ക്ര​ട്ട​റി അ​ട​ക്കം 27 കു​ടും​ബാ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ​യും പൂ​ജ ന​ട​ത്തി​യ ത​ന്ത്രി​ക്കും സ​ഹാ​യി​ക​ള്‍​ക്കു​മെ​തി​രേ​ കാ​യം​കു​ളം പോ​ലീ​സ് കേ​സ് എ​ടു​ത്തു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് കാ​യം​കു​ളം ന​ഗ​ര​സ​ഭ 41-ാം വാ​ര്‍​ഡ് പൂ​ര്‍​ണ്ണ​മാ​യും അ​ട​ച്ചി​ടു​ക​യും ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K