06 June, 2016 01:05:25 AM


വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞയാള്‍ക്ക് നഗരസഭയില്‍ നിയമനം



തൃശൂര്‍ : ബി.ജെ.പി വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞ സി.പി.എം. പ്രവര്‍ത്തകന് നഗരസഭയില്‍ നിയമനം. ബി.ജെ.പി വനിതാ കൗണ്‍സിലര്‍ ഗീതാ ശശിയെ അസഭ്യം പറഞ്ഞ സി.പി.എം. പ്രവര്‍ത്തകനായ ചിറ്റഞ്ഞൂര്‍ മരട്ടികുന്ന് കോളനിയില്‍ കാക്കശേരി സുനിലി(30) നാണ് കുന്നംകുളം നഗരസഭയില്‍ ശുചീകരണ തൊഴിലാളിയായി താല്‍ക്കാലിക നിയമനം ലഭിച്ചത്.


സുനിലിന്റെ അമ്മ കമലു നഗരസഭയുടെ കുടുംബശ്രീ ശുചീകരണ തൊഴിലാളിയാണ്. ഒരു വീട്ടില്‍ രണ്ടുപേര്‍ക്ക് നഗരസഭയില് താല്‍ക്കാലിക നിയമനം നല്‍കിയതും വിവാദമായി. ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്ന് ബി.ജെ.പി. കേന്ദ്രങ്ങള്‍ വ്യക്തമാക്കി.


ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും സ്വഭാവ ദൂഷ്യം ആരോപിച്ചും നഗരസഭയിലെ ആറു താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാതെ ഒഴിവാക്കിയിരുന്നു. സി.പി.എം. കുറുക്കന്‍പാറ വനിതാ കൗണ്‍സിലര്‍ വിദ്യരഞ്ജിത്തിനെ അസഭ്യം പറഞ്ഞ കാരണത്താല്‍ ഇവരെ തിരിച്ചെടുക്കേണ്ടെന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ രണ്ടു നയമാണ് സി.പി.എം. സ്വീകരിക്കുന്നതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K