12 July, 2021 06:31:41 PM


സ്പോര്‍ട്സ് അക്കാദമി തിരഞ്ഞെടുപ്പ് പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍



പാലക്കാട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് അക്കാദമിയിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2021- 22 വര്‍ഷത്തെ ജില്ലാതല തിരഞ്ഞെടുപ്പ് പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടത്തുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.


സ്‌കൂള്‍ സ്പോര്‍ട്സ് അക്കാദമിയിലേക്ക് ഈ അധ്യയനവര്‍ഷം ഏഴ്, എട്ട്, ക്ലാസുകളില്‍ പഠിക്കുന്നവരും 14 വയസ്സ് തികയാത്തവര്‍ക്കും പങ്കെടുക്കാം. പ്ലസ് വണ്‍ കോളെജ് സ്പോര്‍ട്സ് അക്കാദമിയിലേക്ക് പ്ലസ് വണ്ണിലേക്കും ഡിഗ്രി ഫസ്റ്റ് ഇയറിലേക്കും ഈ അധ്യയന വര്‍ഷം അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. സോണല്‍ സെലക്ഷന്‍ പാലക്കാട് , മലപ്പുറം, തൃശൂര്‍ ജില്ലകളിലുള്ള കുട്ടികള്‍ക്കായി ജൂലൈ 23ന് പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വച്ച് സോണല്‍ സെലക്ഷന്‍ നടക്കും.


അത്‌ലറ്റിക്സ് , വോളിബോള്‍, ഫുട്ബോള്‍ , എന്നിവയില്‍ ജില്ലാതലത്തില്‍ സെലക്ഷന്‍ ലഭിച്ചവര്‍ക്ക് മാത്രമാണ് സോണല്‍ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത് . ബാസ്‌ക്കറ്റ്ബോള്‍, നീന്തല്‍ , ബോക്സിങ്, ജൂഡോ, ഫെന്‍സിങ് ,ആര്‍ച്ചറി ,റസലിങ്ങ്, തൈക്കൊണ്ട, സൈക്കിള്‍ , ഹോക്കി , കബഡി , ഹാന്‍ഡ്ബോള്‍, നെറ്റ് ബോള്‍ , ഖോ - ഖോ, കോനോക്കിംഗ്, കയാക്കിംഗ്, റോയിങ്ങ്, എന്നിവയിലേക്കുള്ള സോണല്‍ സെലക്ഷനും ഇതിനോടൊപ്പം നടത്തും.


പങ്കെടുക്കാന്‍ താത്പര്യമുള്ള കായികതാരങ്ങള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പഠിക്കുന്ന ക്ലാസ് എന്നിവ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികളില്‍ നിന്നും വാങ്ങി സ്പോര്‍ട്സ് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജൂലൈ 14ന് രാവിലെ ഒമ്പതിന് ജില്ലാതല സെലക്ഷനും, ജൂലൈ 23 ന് സോണല്‍ പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സോണല്‍ സെലക്ഷനിലും ഹാജരാകണം. പങ്കെടുക്കാന്‍ വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍ - ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 0491 2505100, 7034123438, 9497145438



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K