07 June, 2016 02:30:11 PM


പോളിടെക്നിക് പ്രവേശനം : അപേക്ഷ സമര്‍പ്പിക്കാന്‍ സമയമായി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ എയ്ഡഡ് പോളിടെക്‌നിക്ക് കോളേജുകളിലേക്കുള്ള 2016-17 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ആരംഭിച്ചു. www.polyadmission.org വെബ്‌സൈറ്റില്‍ നിന്ന് പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിന്റെ പ്രിന്റ് ഏതെങ്കിലും പോളിടെക്‌നിക്ക് കോളേജുകളില്‍ അപേക്ഷ ഫീസ് സഹിതം ജൂണ്‍ 16 നകം ഏല്‍പ്പിച്ച് രജിസ്‌ട്രേഷന്‍ നമ്പര്‍ നേടണം.


ഒന്നിലേറെ ജില്ലയിലെ പോളിടെക്‌നിക്കുകളിലേക്ക് ഒരൊറ്റ ഫോം വഴി അപേക്ഷിക്കാം. ഓരോ ജില്ലയിലേക്കും നൂറ് രൂപ വീതം അപേക്ഷാഫീസ് അടയ്ക്കണം. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് അന്‍പത് രൂപ വീതമാണ് ഫീസ്. ഏത് ജില്ലയിലേക്കുമുള്ള അപേക്ഷയും സംസ്ഥാനത്തെ ഏതു പോളിടെക്‌നിക്ക് കോളേജിലും സ്വീകരിക്കും. ഇതോടൊപ്പം സ്വാശ്രയ മേഖലയിലെ പോളിടെക്‌നിക്ക് കോളേജുകളിലെ സര്‍ക്കാര്‍ ക്വാട്ടയില്‍ ലഭ്യമായ ഉയര്‍ന്ന ഫീസ് നല്‍കേണ്ട സീറ്റുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.


എയ്ഡഡ് പോളിടെക്‌നിക്ക് കോളേജുകളിലെയും സ്വാശ്രയ മേഖലയിലെ പോളിടെക്‌നിക്ക് കോളേജുകളിലെയും മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അപേക്ഷ അതത് പോളിടെക്‌നിക്ക് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. എല്ലാ പോളിടെക്‌നിക്ക് കോളേജുകളിലും സൗജന്യ ഹെല്‍പ് ഡസ്‌ക് സേവനം ലഭ്യമാണ്. ഹെല്‍പ് ഡസ്‌ക് വഴി സൗജന്യമായി അപേക്ഷ സമര്‍പ്പിക്കുന്നതിനും അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുന്നതിനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ പോളിടെക്‌നക്ക് കോളേജുകളിലും www.polyadmission.org എന്ന വെബ്‌സൈറ്റിലും ലഭിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K