02 August, 2021 06:37:42 PM


ക്ലോത്തിങ് & ഫാഷന്‍ ടെക്‌നോളജി കോഴ്‌സ് പ്രവേശനം; അപേക്ഷ ഓഗസ്റ്റ് 13 വരെ



കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജിയില്‍ ഒരുവര്‍ഷത്തെ ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 45 വയസ്സ്. അപേക്ഷാഫോമും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി, കണ്ണൂര്‍ പി ഒ, കിഴുന്ന, തോട്ടട വിലാസത്തില്‍ 100 രൂപയുടെ ഡി.ഡി സഹിതം www.iihtkannur.ac.in ലോ, നേരിട്ടോ, തപാല്‍ മുഖേനയോ അപേക്ഷിക്കാം. ഫോണ്‍: 0497-2835390.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K