06 August, 2021 08:23:26 AM


കാ​ർ​ട്ടൂ​ണി​സ്റ്റും നാ​ട​ൻ​പാ​ട്ടു​കാ​ര​നു​മാ​യ പി.​എ​സ്. ബാ​ന​ർ​ജി അ​ന്ത​രി​ച്ചു




കൊ​ല്ലം: പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റും നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര മ​ന​യി​ൽ പി.​എ​സ്. ബാ​ന​ർ​ജി (41) അ​ന്ത​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡാ​ന​ന്ത​ര ചി​കി​ൽ​സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം. ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ​ര​ക​ളാ​യി​രു​ന്നു ബാ​ന​ർ​ജി​യു​ടേ​ത്. ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ടെ​ക്നോ​പാ​ർ​ക്കി​ലെ ഒ​രു ഐ​ടി സം​രം​ഭ​ത്തി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യി​രു​ന്നു. പാ​ച്ചു, സു​ഭ​ദ്ര എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ ജ​യ​പ്ര​ഭ. ര​ണ്ടു മ​ക്ക​ളു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K