19 August, 2021 05:56:02 AM


ഇ​ടു​ക്കി​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്



നെ​ടു​ങ്ക​ണ്ടം: പ​ശു​വി​നു പു​ല്ലു ചെ​ത്തു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. ബാ​ല​ഗ്രാം സ്വ​ദേ​ശി ഭാ​നു​പ്രി​യ(42)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഭാ​നു​പ്രി​യ​യു​ടെ കാ​ലൊ​ടി​യു​ക​യും ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സ​മീ​പ​വാ​സി​യാ​യ അ​ജി​ത് കു​മാ​റി​ന്‍റെ പു​ര​യി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നു​മാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കാ​നാ​യി ചീ​റി​യ​ടു​ത്ത​ത്.

ഭ​യ​ന്നു​പോ​യ ഭാ​നു​പ്രി​യ ഓ​ടി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ കാ​ട്ടു​പ​ന്നി ഭാ​നു​പ്രി​യ​യെ മ​ണ്‍​തി​ട്ട​യു​ടെ മു​ക​ളി​ൽ​നി​ന്നും കോ​രി​യെ​റി​ഞ്ഞു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ല​തു​കാ​ൽ വ​ട്ട​മൊ​ടി​യു​ക​യാ​യി​രു​ന്നു. ഭാ​നു​പ്രി​യ​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ൽ​കേ​ട്ട് അ​മ്മ ഓ​ടി​യെ​ത്തി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തൂ​ക്കു​പാ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K