22 August, 2021 09:34:13 AM


പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ


മും​ബൈ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സം​ഭ​വം. 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്.

ഡോം​ബി​വ്‌​ലി മേ​ഖ​ല​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെന്‍റി​ലാ​ണ് ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​പ​രി​ച​യ​മാ​ണ് ഇ​യാ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്കെ​തി​രെ പോ​സ്‌​കോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇയാളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K