24 August, 2021 01:21:40 PM


കോവിഡ് വാ​ക്സി​നേഷൻ ബു​ക്കിം​ഗ് ഇനി വാ​ട്സ്ആ​പ്പിലൂടെയും



ന്യൂഡൽഹി: കോ​വി​ഡ് വാ​ക്സി​ൻ ഇ​നി വാ​ട്സ്ആ​പ്പ് വ​ഴി ബു​ക്ക് ചെ​യ്യാം. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ എ​ല്ലാ​വ​ര്‍​ക്കും ഈ ​വ​ര്‍​ഷ​ത്തോ​ടു കൂ​ടി വാ​ക്‌​സി​നേ​ഷ​ന്‍ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന മാ​ധ്യ​മ​മെ​ന്ന നി​ല​യി​ലാ​ണ് വാ​ട്‌​സ്ആ​പ്പ് മു​ഖേ​ന വാ​ക്‌​സി​ന്‍ ബു​ക്ക് ചെ​യ്യാ​നു​ള​ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ വാ​ക്‌​സി​ന്‍ ഇ​നി മു​ത​ല്‍ ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

വാ​ട്സ്ആ​പ്പി​ൽ വാ​ക്സി​ൻ ബു​ക്ക് ചെ​യ്യു​ന്ന​തി​ന് ആ​ദ്യം 91+9013151515 എ​ന്ന ന​മ്പ​ർ ഫോ​ണി​ൽ സേ​വ് ചെ​യ്യു​ക.

വാ​ട്സ്ആ​പ്പി​ൽ‌ എ​ത്തി Book Slot എ​ന്ന് ടൈ​പ്പ് ചെ​യ്ത് 91+9013151515 എ​ന്ന ന​മ്പ​റി​ലേ​ക്ക് അ​യ​ക്കു​ക. പി​ന്നാ​ലെ എ​സ്എം​എ​സ് വ​ഴി ആ​റ​ക്ക ഒ​ടി​പി ല​ഭി​ക്കും. ഒ​ടി​പി വേ​രി​ഫൈ ചെ​യ്ത ശേ​ഷം വാ​ക്സി​ൻ ല​ഭി​ക്കേ​ണ്ട തീ​യ​തി​യും സ്ഥ​ല​വും വാ​ക്സി​നും തെ​ര​ഞ്ഞെ​ടു​ക്കു​ക.

നേ​ര​ത്തെ വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് വാ​ട്‌​സ്ആ​പ്പ് വ​ഴി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ സ​മ്പൂ​ര്‍​ണ്ണ വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K