25 August, 2021 06:31:42 PM


കോട്ടയം ജില്ലയില്‍ 2050 പേര്‍ക്ക് കൂടി കോവിഡ്; ഇതുവരെ 246890 രോഗികള്‍




കോട്ടയം: ജില്ലയില്‍  2050 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  2020 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 30 പേര്‍ രോഗബാധിതരായി. പുതിയതായി 10417 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.67 ശതമാനമാണ്. 


രോഗം ബാധിച്ചവരില്‍ 880 പുരുഷന്‍മാരും 857 സ്ത്രീകളും  313 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 850 പേര്‍ രോഗമുക്തരായി. 7145 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 246890 പേര്‍ കോവിഡ് ബാധിതരായി.  236630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41159 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-218
മണിമല-66
പനച്ചിക്കാട്-55
അതിരമ്പുഴ-49
രാമപുരം-48
എലിക്കുളം-47
ചിറക്കടവ്-44
മുളക്കുളം, അയ്മനം-43
കരൂര്‍-42
ഉഴവൂര്‍-40
അയര്‍ക്കുന്നം, ഏറ്റുമാനൂര്‍-39
ഈരാറ്റുപേട്ട-36
മേലുകാവ്, ചങ്ങനാശേരി-35
മണര്‍കാട്, കുറിച്ചി, മീനച്ചില്‍- 30
ഭരണങ്ങാനം, കങ്ങഴ, കിടങ്ങൂര്‍, കൂരോപ്പട-29
പാറത്തോട്, വാകത്താനം, എരുമേലി, വെള്ളാവൂര്‍-28
മാടപ്പള്ളി, തിടനാട്, ചെമ്പ്, അകലക്കുന്നം, കടുത്തുരുത്തി, വാഴപ്പള്ളി-27
വിജയപുരം, വെള്ളൂര്‍, ആര്‍പ്പൂക്കര, കുമരകം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്-26
തൃക്കൊടിത്താനം, പാമ്പാടി-25
പാലാ-23
വാഴൂര്‍, മുണ്ടക്കയം-21
കൊഴുവനാല്‍, കുറവിലങ്ങാട്-20
നെടുംകുന്നം, മുത്തോലി-19
കൂട്ടിക്കല്‍, വൈക്കം-18
പൂഞ്ഞാര്‍-17
നീണ്ടൂര്‍-16

വെളിയന്നൂര്‍, മരങ്ങാട്ടുപിള്ളി, കടനാട്, തലയോലപ്പറമ്പ്, പായിപ്പാട്-15

കല്ലറ, മറവന്തുരുത്ത്, കറുകച്ചാല്‍-14
കടപ്ലാമറ്റം, ഉദയനാപുരം-12
തിരുവാര്‍പ്പ്, തീക്കോയി-11

ഞീഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര-10
തലയാഴം, ടി.വി പുരം, കാണക്കാരി, മാഞ്ഞൂര്‍-9
തലപ്പലം, വെച്ചൂര്‍-7
മീനടം-5
മൂന്നിലവ്-4
തലനാട്-3
കോരുത്തോട്-2



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K