26 August, 2021 08:45:14 PM


നുവാൽസിൽ ബി എ എൽ എൽ ബി , എൽ എൽ എം കോഴ്സുകളിൽ സീറ്റൊഴിവ്



കൊച്ചി: നുവാൽസിൽ ബി എ എൽ എൽ ബി , എൽ എൽ എം സീറ്റുകളിൽ സർക്കാർ ഉത്തരവ് പ്രകാരം മറ്റു സംവരണങ്ങൾ ഇല്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ആയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റിന്റെ പത്തു ശതമാനം സീറ്റിലാണ് ഇങ്ങനെ പ്രവേശനം .  അപേക്ഷകർ ക്ലാറ്റ് പരീക്ഷയിൽ വിജയിച്ചു റാങ്ക്ലിസ്റ്റിൽ പേരുള്ളവർ ആയിരിക്കണം . ക്ലാറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും നുവാൽസ് വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2021 സെപ്റ്റംബർ ഒന്ന്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K