27 August, 2021 07:51:52 PM


അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​നി​യും എ​ത്ര ഇ​ന്ത്യ​ക്കാ​ർ? കൈ​മ​ല​ർ​ത്തി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം



കാ​ബൂ​ൾ‌: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​നി​യും എ​ത്ര ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്ന് അ​റി​യി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. അ​ഫ്ഗാ​നി​ൽ തു​ട​രു​ന്ന പൗ​ര​ന്മാ​രു​ടെ കൃ​ത്യ​മാ​യ എ​ണ്ണം അ​റി​യി​ല്ല. എ​ന്നാ​ൽ രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രെ​യും തി​രി​കെ എ​ത്തി​ച്ച​താ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ച്ച ബ​ഹു​ഭൂ​രി​പ​ക്ഷം ഇ​ന്ത്യ​ക്കാ​രെ​യും ഒ​ഴി​പ്പി​ച്ചെ​ന്നാ​ണ് മൊ​ത്ത​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ൽ. ഇ​നി​യും ചി​ല​ർ അ​ഫ്ഗാ​നി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​വ​രു​ടെ കൃ​ത്യം ക​ണ​ക്ക് ത​നി​ക്ക​റി​യി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

അ​ഫ്ഗാ​നി​ലെ സാ​ഹ​ച​ര്യം വ​ള​രെ ശ്ര​ദ്ധ​യോ​ടെ നി​രീ​ക്ഷി​ക്കു​ക​യാ​ണ്. സാ​ഹ​ച​ര്യ​ങ്ങ​ൾ മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​താ​നും അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രെ​യും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​രെ​യും ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​വ​രി​ൽ പ​ല​രും സി​ക്കു​കാ​രും ഹി​ന്ദു​ക്ക​ളും ആ​യി​രു​ന്നെ​ന്നും ബാ​ഗ്ചി പ​റ​ഞ്ഞു. ഇ​ന്ത്യ ഇ​തു​വ​രെ 550 ൽ ​അ​ധി​കം പേ​രെ അ​ഫ്ഗാ​നി​ൽ​നി​ന്നും ഒ​ഴി​പ്പി​ച്ചു. അ​തി​ൽ 260 ഇ​ന്ത്യ​ക്കാ​രും ബാ​ക്കി​യു​ള്ള​വ​ർ അ​ഫ്ഗാ​നി​ക​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രു​മാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K