07 September, 2021 08:44:20 AM


മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് സ​ന്യാ​സി​യെ കൊ​ല​പ്പെ​ടു​ത്തി; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ



സു​ൽ​ത്താ​ൻ​പു​ർ: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് സ​ന്ന്യാ​സി​യെ മൂ​വ​ര്‍ സം​ഘം മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ല്‍​ഡി റാ​യി​യി​ലാ​ണ് സം​ഭ​വം. ബ​ദ്രി​നാ​ഥ് മി​ശ്ര(45)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ന്ദീ​പ് യാ​ദ​വ്, സം​പ്രീ​ത്, മു​ന്നു എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. 5,000 രൂ​പ മോ​ഷ്ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​വ​ര്‍ ബ​ന്ദ്രി​നാ​ഥി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മൂ​ന്നു​പേ​രും ബ​ന്ദ്രി​നാ​ഥു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ലേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം. മൂ​ന്ന് പേ​രെ​യും അ​റ​സ്റ്റ ചെ​യ്ത​താ​യി സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ​ര്‍ രാ​ജാ​റാം ചൗ​ധ​രി അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K