14 September, 2021 08:56:58 AM


വാ​ക്‌​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​കു​ന്നു; ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്ക് ഐ​ടി ക​മ്പ​നി​ക​ള്‍ മ​ട​ങ്ങി​യെ​ത്തും



കൊ​ച്ചി: ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലെ എ​ല്ലാ ഐ​ടി ജീ​വ​ന​ക്കാ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മു​ള്ള കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഈ ​മാ​സ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​കും. ഇ​തോ​ടെ ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ ഐ​ടി ക​മ്പ​നി​ക​ള്‍​ക്ക് സാ​ധാ​ര​ണ​നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി. വി​വി​ധ ക​മ്പ​നി​ക​ള്‍ സ്വ​ന്തം നി​ല​യി​ലും ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​മാ​യാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ട​ന്നു​വ​രു​ന്ന​ത്. ജൂ​ണി​ല്‍ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. ര​ണ്ടാം ഡോ​സ് വി​ത​ര​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ര്‍​ക്ക് എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് (ടെ​ക്ക്) ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്‍​ഫോ​പാ​ര്‍​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാം ഡോ​സ് വാ​കി​സി​നേ​ഷ​ന്‍ ഈ ​മാ​സം 22 മു​ത​ല്‍ 24 വ​രെ ന​ട​ക്കും. പ​തി​നാ​യി​രം ഡോ​സ് വാ​ക്സി​നാ​ണ് ഇ​തി​നാ​യി ടെ​ക് ഹോ​സ്പി​റ്റ​ല്‍ കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന​ത്. വി​വി​ധ ക​മ്പ​നി​ക​ള്‍ ഇ​തി​ന​കം ത​ന്നെ സ​മ്പൂ​ര്‍​ണ വാ​ക്‌​സി​നേ​ഷ​ന്‍ എ​ന്ന ല​ക്ഷ്യം നേ​ടി​യി​ട്ടു​ണ്ട്.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ വാ​ക്സി​നേ​ഷ​ന്‍ സ​മ്പൂ​ര്‍​ണ​മാ​കും. നേ​ര​ത്തെ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഏ​താ​നും ക​മ്പ​നി​ക​ള്‍ ഇ​തി​ന​കം പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. വ​ര്‍​ക്ക് ഫ്രം ​ഹോം രീ​തി​യി​ല്‍ നി​ന്ന് ക​മ്പ​നി​ക​ള്‍ പൂ​ര്‍​ണ​മാ​യും മാ​റി​ല്ലെ​ങ്കി​ലും വ​രും മാ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ക​മ്പ​നി​ക​ള്‍ ഐ​ടി പാ​ര്‍​ക്കു​ക​ളി​ല്‍ തി​രി​ച്ചെ​ത്തും. സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​നു പു​റ​മെ സ്‌​കൂ​ളു​ക​ള്‍ കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് തി​രി​കെ ഓ​ഫീ​സു​ക​ളി​ലെ​ത്താ​ന്‍ വ​ഴി​യൊ​രു​ങ്ങു​മെ​ന്ന് കേ​ര​ള ഐ​ടി പാ​ര്‍​ക്സ് സി​ഇ​ഒ ജോ​ണ്‍ എം. ​തോ​മ​സ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K