19 September, 2021 03:06:19 PM


ന​ർ​കോ​ട്ടി​ക് ജി​ഹാ​ദ്: ഇ​ട​പെ​ട്ട​ത് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്ന് ക​ണ്ട് - കെ. ​സു​ധാ​ക​ര​ൻ



കോ​ഴി​ക്കോ​ട്: ന​ർ​കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്ന് ക​ണ്ട​തു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് ഇ​ട​പെ​ട്ട​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. അ​നു​ന​യ​നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ത​നേ​താ​ക്ക​ളു​ടെ സം​യു​ക്ത യോ​ഗം വി​ളി​ക്കു​മെ​ന്നും കെ.​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ത​ട​യാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ ക​ത്ത​യ​ച്ചി​ട്ടും മു​ഖ്യ​മ​ന്തി മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. വി​പ​ത്തി​നെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ല്‍ ആ​ലോ​ചി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ല. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യാ​ണ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍ പ്ര​തി​ക​രി​ച്ച​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് പ്ര​ശ്‍​ന പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടും. മ​ത​നേ​താ​ക്ക​ളു​ടെ സം​യു​ക്ത യോ​ഗം കെ​പി​സി​സി വി​ളി​ക്കും.

വി​ഷ​യ​ത്തി​ൽ നി​ല​പാ​ടി​ല്ലാ​യ്‌​മ​യാ​ണ് സ​ർ‌​ക്കാ​രി​ന്‍റെ നി​ല​പാ​ട്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദു​ഷ്പ്ര​ചാ​ര​ണം ന​ട​ക്കു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ന​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ അ​നു​ര​ഞ്ജ​ന ശ്ര​മം തു​ട​രു​ക​യാ​ണ്. കെ.​സു​ധാ​ക​ര​നും വി.​ഡി.​സ​തീ​ശ​നും സ​മ​സ്ത നേ​താ​ക്ക​ളെ ക​ണ്ടി​രു​ന്നു. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​രെ​യും കാ​ണും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K