26 September, 2021 11:20:20 AM


ക​ണ്ണൂ​രി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം: യു​വാ​വ് മ​രി​ച്ചു, നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു



ക​ണ്ണൂ​ർ: വ​ള്ളി​ത്തോ​ട് പെ​രി​ങ്കി​രി​യി​ൽ ദ​ന്പ​തി​ക​ൾ​ക്കു​നേ​രെ കാ​ട്ടാ​ന കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം. യു​വാ​വ് മ​രി​ച്ചു. വ​ള്ളി​ത്തോ​ട് പെ​രി​ങ്ക​രി​യി​ലെ ജ​സ്റ്റി​ൻ(30) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ ജി​നി​ക്കു പരിക്കേറ്റു. വ​ള്ളി​ത്തോ​ട് ടൗ​ണി​ൽ ചി​ട്ടി സ്ഥാ​പ​നം ന​ട​ത്തു​ന്ന ജ​സ്റ്റി​ൻ ഭാ​ര്യ​ക്കൊ​പ്പം ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ പെ​രി​ങ്ക​രി പ​ള്ളി​യി​ലേ​ക്ക് പൊ​ക​വേ​യാ​ണ് ദാ​രു​ണ സം​ഭ​വം ഉ​ണ്ടാ​യ​ത്.

രാ​വി​ലെ ഇ​തു​വ​ഴി വ​ന്ന നാ​ട്ടു​കാ​രാ​ണ് ത​ക​ർ​ന്ന ബൈ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദ​മ്പ​ത്തി​ക​ളെ​യും ക​ണ്ട​ത്. ജി​നി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടാ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ബൈ​ക്കു​ക​ളും ഒ​രു ടി​പ്പ​ർ ലോ​റി​യും ഒ​രു ജെ​സി​ബി​യും ത​ക​ർ​ന്നു. ജെ​സി​ബി ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ കാട്ടു​കൊ​മ്പ​ന്‍റെ കൊ​മ്പ് ഒ​ടി​ഞ്ഞു നി​ല​ത്തു വീ​ണു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K