30 September, 2021 08:19:32 AM


ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേ​ർ മ​രി​ച്ച നി​ല​യി​ൽ: പോലീസ് അന്വേഷണം ആരംഭിച്ചു



ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ പ​ൽ​വാ​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ച നി​ല​യി​ൽ. ന​രേ​ഷ്, ഇ​യാ​ളു​ടെ ഭാ​ര്യ, ഇ​വ​രു​ടെ ര​ണ്ടു കു​ട്ടി​ക​ൾ, ന​രേ​ഷി​ന്‍റെ മ​രു​മ​ക​ൾ എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ൽ​വാ​ലി​ലെ ഔ​റം​ഗ​ബാ​ദി​ലു​ള്ള വീ​ടി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ന​രേ​ഷ് ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ൾ​ക്കും ന​രേ​ഷ് ഉ​റ​ക്ക ഗു​ളി​ക​ക​ൾ ന​ൽ​കി​യ​ശേ​ഷം ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി​രി​ക്കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ന​രേ​ഷും തൂ​ങ്ങി​മ​രി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും ഡ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് സ​ജ്ജ​ൻ സിം​ഗ് പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K