02 October, 2021 11:24:27 PM


വൈ​ക്കം സ്വ​ദേ​ശി​യെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​; ഒ​രാ​ൾ പി​ടി​യി​ൽ



വൈ​ക്കം: വൈ​ക്കം സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​നെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പോ​ലി​സ് പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ൽ വൈ​പ്പി​ൻ പു​തു​വൈ​പ്പ് തോ​ണി പാ​ല​ത്തി​നു ​സ​മീ​പം തു​റ​ക്ക​യ്ൽ ​ജ​സ്​‌ലിൻ ജോ​സി ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 26 കാ​രി 57 കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​നു​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ അ​ടു​പ്പം സ്ഥാ​പി​ച്ചു വ​രു​തി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 28നു ​യു​വ​തി ഗൃ​ഹ​നാ​ഥ​നെ ചേ​ർ​ത്ത​ല ഒ​റ്റ​പു​ന്ന​യി​ലെ ലോ​ഡ്ജി​ൽ വി​ളി​ച്ചു വ​രു​ത്തി.

പി​ന്നീ​ട് യു​വ​തി​യു​മൊ​ത്തു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​തു പ​യോ​ഗി​ച്ച് ഗൃ​ഹ​നാ​ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 1,35,000 രൂ​പ കൈ​ക്ക​ലാ​ക്കി. വൈ​ക്ക​ത്ത് വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന ഗൃ​ഹ​നാ​ഥ​നോ​ട് യു​വ​തി​യു​ടെ കൂ​ട്ടാ​ളി​ക​ൾ വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്തു വ​ച്ചു പ​ണ​ത്തെ ചൊ​ല്ലി ക​ല​ഹി​ച്ചി​രു​ന്നു. കൈ​യി​ലു​ള്ളതെ​ല്ലാം ന​ഷ്ട​പ്പെ​ട്ട 57 കാ​ര​ൻ ജീ​വി​തം ത​ക​രാ​തി​രി​ക്കാ​ൻ ക​ടം വാ​ങ്ങി​യും ഇ​വ​ർ​ക്കു ന​ൽ​കേ​ണ്ട സ്ഥി​തി​യു​ണ്ടാ​കു​മെ​ന്ന് വ​ന്ന​തോ​ടെ സു​ഹൃ​ത്തു​ക്ക​ളു​ടേ​യും മ​റ്റും പ്രേ​ര​ണ​യാ​ൽ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K