04 October, 2021 08:10:04 PM


ഏറ്റുമാനൂർ നഗരസഭയിലെ ബി ജെ പി കൗൺസിലർ വിഷ്ണു മോഹൻ രാജിവെച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലെ ബി ജെ പി കൗൺസിലർ വിഷ്ണു മോഹൻ രാജിവെച്ചു. 35ആം വാർഡ് കൗൺസിലർ ആണ്. ജോലിസംബന്ധമായി വിദേശത്തേക്ക് പോകുന്നതിനാലാണ് രാജി. നാളെ ഇദ്ദേഹം വിദേശത്തേക്ക് പറക്കും. 35 അംഗ ഭരണസമിതിയിൽ വിഷ്ണു ഉൾപ്പെടെ 7 അംഗങ്ങളാണ് ബി ജെ പി ക്ക്‌ ഉള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K