04 October, 2021 08:49:37 PM


എംജി ശ്രീകുമാർ മതം മാറുന്നുവോ?; താൻ ജീസസിൽ വിശ്വസിക്കുന്നതായി മറുപടി !



തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ  'ഒന്നും ഒന്നും മൂന്നി'ൽ പങ്കെടുക്കാൻ
എത്തിയപ്പോൾ ഉണ്ടായ സംസാരമാണ് ഇപ്പോൾ വൈറലായി മാറുന്നത്. 'സാർ ശരിക്കും ക്രിസ്തുമതത്തിൽ പിറന്നില്ല എന്നേ ഉള്ളൂ. ഇപ്പോൾ ക്രിസ്തുമതത്തിൽ ഉളളവർ വരെ അന്തം വിട്ടിരിക്കുകയാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ഡിവോഷണൽ ചെയ്യുന്നതും ഷോ ചെയ്യുന്നതും എംജി സാർ ആണ്' എന്ന് റിമി ടോമി പറയുന്നതും അതിനു എംജി നൽകിയ മറുപടിയും ആണ് വൈറലായി മാറിയത്. .

പലരും പറയുന്നു എം ജി ശ്രീകുമാർ മതം മാറിയെന്ന്. മാറിയോ, അതോ മത തീവ്രവാദിയാണോ. അതോ മത മൈത്രിയാണോ ലക്‌ഷ്യം എന്നും റിമി ചോദിക്കുന്നു. മതമൈത്രിയാണ് ലക്‌ഷ്യം എന്നുള്ള മറുപടിയാണ് എംജി നൽകിയത്. ഒരു കാര്യം ഉണ്ട് ഞാൻ ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയിൽ പറയാമല്ലോ. എന്റെ വിശ്വാസം തീർച്ചയായും വെളിയിൽ പ്രകടിപ്പിക്കണമെന്നും എം ജി പറയുന്നു.

ഞാൻ ജീസസിൽ വിശ്വസിക്കുന്നു. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. എന്റെ അനുഭവങ്ങളിലൂടെ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്ന അനുഭവം. അങ്ങനെ ഒരുപാടുണ്ട്. അതൊന്നും ഇപ്പോൾ പറഞ്ഞാൽ തീരില്ല. അതൊക്കെ വിശ്വാസമാണ്. ഞാൻ ജനിച്ചു വളർന്ന മതത്തിലും വിശ്വസിക്കുന്നു. ഒപ്പം ഇതിലും. അതൊക്കെ ഓരോ പാട്ടുകൾ പാടുമ്പോൾ ഉണ്ടാകുന്ന അനുഭവം ആണ്. എന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി നൽകി. ഇതോടെയാണ് എം ജി ശ്രീകുമാർ മതം മാറുന്നു എന്ന് പ്രചരിക്കാൻ തുടങ്ങിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K