13 October, 2021 09:04:09 AM


നി​കു​തി​പ്പ​ണം തട്ടിപ്പ്: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ ജീവനക്കാരൻ കല്ലറയിൽ അറസ്റ്റിൽ



തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ നി​കു​തി​പ്പ​ണം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ശ്രീ​കാ​ര്യം സോ​ണ​ൽ ഓ​ഫീ​സി​ലെ അ​റ്റ​ൻ​ഡ​ന്‍റ് ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ക​ല്ല​റ​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സോ​ണ​ൽ ഓ​ഫീ​സി​ൽ അ​ട​ക്കു​ന്ന ക​രം ബാ​ങ്കി​ല​ട​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ‍​ർ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തു​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

നേ​മം സോ​ണി​ൽ മാ​ത്രം 25 ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സൂ​പ്ര​ണ്ട് എ​സ്.​ശാ​ന്തി​യ​ട​ക്ക​മു​ള്ള​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ശാ​ന്തി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ‌ശാ​ന്തി​യും കാ​ഷ്യ​റും ചേ​ർ​ന്ന് 26.7 ല​ക്ഷം രൂ​പ​യാ​ണ് നേ​മം സോ​ണി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. ആ​റ്റി​പ്ര സോ​ണി​ൽ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള വി​വ​രം. ഇ​വി​ടെ ഒ​രു​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K