15 October, 2021 08:52:11 PM


മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ അ​വ​കാ​ശ​ലം​ഘ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കാ​നൊ​രു​ങ്ങി പ്ര​തി​പ​ക്ഷം



തി​രു​വ​ന​ന്ത​പു​രം: ക​രാ​റു​കാ​രെ​ക്കൂ​ട്ടി എം​എ​ല്‍​എ​മാ​ര്‍ കാ​ണാ​ൻ വ​ര​രു​തെ​ന്ന പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് പ്ര​തി​പ​ക്ഷം. സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് കെ. ​ബാ​ബു എം​എ​ൽ​എ പ​റ​ഞ്ഞു. ക​രാ​റു​കാ​രെ കൂ​ട്ടി ഏ​ത് എം​എ​ല്‍​എ​യാ​ണ് മ​ന്ത്രി​യെ സ​മീ​പി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണം.

റി​യാ​സി​ന്‍റെ പ​രാ​മ​ര്‍​ശം എം​എ​ൽ​എ​മാ​ർ​ക്ക് അ​പ​കീ​ർ​ത്തി ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ബാ​ബു പ​റ​ഞ്ഞു. എം​എ​ല്‍​എ​മാ​ര്‍​ക്കൊ​പ്പ​മോ എം​എ​ല്‍​എ​മാ​രു​ടെ ശി​പാ​ര്‍​ശ​യി​ലോ ക​രാ​റു​കാ​ര്‍ മ​ന്ത്രി​യെ കാ​ണാ​ന്‍ വ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ത് തെ​റ്റാ​യ പ്ര​വ​ണ​ത ആ​ണെ​ന്നു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം റി​യാ​സ് നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K