18 October, 2021 11:57:59 PM


തി​ര​ക്കി​ല്ലാ​ത്ത​പ്പോ​ൾ പകുതി തുക മതി; ടി​ക്ക​റ്റ് നിരക്കിൽ ഇ​ള​വു​മാ​യി കൊ​ച്ചി മെ​ട്രോ



കൊ​ച്ചി: കൊ​ച്ചി മെ​ട്രോ ബു​ധ​നാ​ഴ​ച മു​ത​ല്‍ ഫ്‌​ലെ​ക്‌​സി ഫെ​യ​ര്‍ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നം. യാ​ത്ര നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​നി​ച്ചാ​ണ് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ (കെ​എം​ആ​ർ​എ​ൽ) തീ​രു​മാ​നം.

ഫ്‌​ലെ​ക്‌​സി ഫെ​യ​ര്‍ സി​സ്റ്റ​ത്തി​ൽ തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ല്‍ രാ​വി​ലെ ആ​റ് മു​ത​ല്‍ എ​ട്ടു വ​രെ​യും രാ​ത്രി എ​ട്ടു മു​ത​ല്‍ മു​ത​ല്‍ പ​ത്ത​ര​വ​രെ​യും വ​രെ​യും എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പ​കു​തി മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​കും. കൊ​ച്ചി 1 കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും (ട്രി​പ്പ് പാ​സ്) അ​വ​രു​ടെ കാ​ര്‍​ഡി​ലെ തു​ക​യി​ലെ വ്യ​ത്യാ​സ​ത്തി​ന്‍റെ ക്യാ​ഷ് ബാ​ക്ക് ല​ഭി​ക്കും. ക്യു​ആ​ര്‍ ടി​ക്ക​റ്റു​ക​ൾ, കൊ​ച്ചി 1 കാ​ര്‍​ഡ്, കൊ​ച്ചി 1 കാ​ര്‍​ഡ് ട്രി​പ്പ് പാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും ഈ ​പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K