20 October, 2021 09:15:48 AM


കിള്ളിപ്പാലം ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന; ര​ണ്ടു പേ​ർ പി​ടി​യി​ൽ



തി​രു​വ​ന​ന്ത​പു​രം: ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. ര​ണ്ടു പേ​ര്‍ ര​ക്ഷ​പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം കി​ള്ളി​പ്പാ​ലം ബ​ണ്ട് റോ​ഡി​ലെ കി​ള്ളി ടൂ​റി​സ്റ്റ് ഹോ​മി​ലാ​ണ് സം​ഭ​വം. ലോ​ഡ്ജി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നെ​ത്തി​യ പോ​ലീ​സി​നു നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചാ​ണ് ഇ​വ​ര്‍ ര​ക്ഷ​പെ​ട്ട​ത്.

നെ​ടു​ങ്കാ​ട് ക​ട​യ്ക്ക​ല്‍ ര​ജീ​ഷ്(22), പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ള്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വും എം​ഡി​എം​എ​യും ഉ​ള്‍​പ്പ​ടെ​യു​ള്ള ല​ഹ​രി​യാ​ണ് ഇ​വി​ടെ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. തോ​ക്ക് ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ളും ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. അ​ഞ്ച് കി​ലോ ക​ഞ്ചാ​വ്, ര​ണ്ടു ഗ്രാം ​എം​ഡി​എം​എ, ര​ണ്ട് പെ​ല്ല​റ്റ് ഗ​ണ്‍, ഒ​രു ലൈ​റ്റ​ര്‍ ഗ​ണ്‍, ര​ണ്ടു വെ​ട്ടു​ക​ത്തി, അ​ഞ്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എ​ന്നി​വ ഇ​വ​രി​ല്‍ നി​ന്നും ക​ണ്ടെ​ത്തി.

മൂ​ന്നാം നി​ല​യി​ല്‍ നി​ന്നും ചാ​ടി​യാ​ണ് ര​ണ്ടു​പേ​ര്‍ ര​ക്ഷ​പെ​ട്ട​ത്. ഇ​വ​ര്‍ ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ സി​സി​ടി​വി​സ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സു ല​ഭി​ച്ചു. ഏ​റെ നാ​ളാ​യി ലോ​ഡ്ജി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​യ​ത്. ര​ക്ഷ​പെ​ട്ട​വ​ര്‍​ക്കു വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ല്‍ വ്യാ​പ​ക​മാ​ക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K