29 October, 2021 01:39:06 PM


വിദേശത്തേ​ക്കു പറക്കാൻ വ്യാജ സർട്ടിഫിക്കറ്റ് റെഡി; പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്



കൊച്ചി: യുകെ​യി​ലേ​ക്കു പ​റ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ സംഭവത്തിൽ പിന്നിൽ പ്രവർത്തിക്കുന്നതു വൻ റാക്കറ്റെന്നു പോലീസ്. കേസിൽ മു​ഴു​വ​ൻ പേ​രെ​യും കു​ടു​ക്കാ​ൻ പോലീസ് ഊജിതമായ അന്വേഷണം നടത്തിവരികയാണ്. ആ​ലു​വ​യി​ലെ ഒ​രു ഏ​ജ​ൻ​സി സ്ഥാ​പ​ന​ത്തി​ലും ജി​ല്ല​യ്ക്കു പു​റ​മെ​യു​ള്ള ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലും പോലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് തൃ​ത്താ​ല ക​ല്ലു​ങ്ങ​ൽവ​ള​പ്പി​ൽ ന​ഫ്സ​ൽ (38) അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

90,000 രൂ​പ വീ​തം വാ​ങ്ങി ര​ണ്ടു വി​ദ്യാ​ർ​ഥിക​ൾ​ക്ക് മ​ധു​ര കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റും മ​ഹാ​രാഷ്‌ട്ര​യി​ൽനി​ന്നു​ള്ള പ്ല​സ്ടു സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ത്തി​ച്ചു ന​ൽ​കി​യ​ത് ന​ഫ്സ​ലാ​ണ്. ല​ണ്ട​നി​ൽ ഹോ​സ്റ്റ​ൽ മെ​സി​ൽ കു​റ​ച്ചുകാ​ലം ജോ​ലി ചെ​യ്ത ഇ​യാ​ൾ അ​വി​ടെവ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യി​ൽനി​ന്നാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽനി​ന്ന് ഇ​യാ​ൾ​ക്കു കൊ​റി​യ​ർ വ​ഴി വ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രി​ട്ടു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ ചി​ല ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽനി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്.

പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വ്യാ​ജ സ​ർ​ട്ടി​ഫി​ക​റ്റു​ക​ൾ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കാ​ൻ അ​ന്ത​ർ​ സം​സ്ഥാ​ന ബ​ന്ധ​മു​ള്ള വ​ൻ റാ​ക്ക​റ്റ് സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി യുകെ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ടു​ത്തി​ടെ നെ​ടു​മ്പാശി​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. റൂ​റ​ൽ എ​സ്പി കെ. ​കാ​ർ​ത്തി​ക്കിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ്യാ​ജ സ​ർ​ട്ടി​ഫ​ക്ക​റ്റു​ക​ൾ നി​ർ​മിച്ചു യുകെ​യി​ലേ​ക്കാ​ണ് പ്ര​ധാ​ന​മാ​യും വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി വി​ടു​ന്ന​ത്. ഇ​വി​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ർ​ട്ട് ടൈം ​ജോ​ലി​യും ചെ​യ്യാ​നാ​കും. നി​ശ്ചി​ത മാ​ർ​ക്ക് നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മേ യുകെ​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നാ​യി പ്ര​വേ​ശ​നം ല​ഭി​ക്കൂ.

എ​ന്നാ​ൽ, പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ചി​ട്ടും ആ​വ​ശ്യ​മാ​യ മാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​വ​രും തോ​റ്റ​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മാണ​ത്തിനു പി​ന്നി​ൽ സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ അ​ട​ക്ക​മു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന സം​ഘ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​ത്ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ധു​ത അ​റി​യാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് വെ​രി​ഫി​ക്കേ​ഷ​നാ​യി എ​ത്തു​മ്പോ​ൾ സ​ഹാ​യം ന​ൽ​കു​ന്ന​ത് ഇ​വ​ർ വ​ഴി​യാ​ണ്.

കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പേ​രി​ലാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​ത്. ഏ​തു കോ​ഴ്സി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് വേ​ണ്ട​ത് എ​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് തു​ക ഈ​ടാ​ക്കു​ന്ന​ത്. 30,000 രൂ​പ മു​ത​ൽ മൂന്നു ല​ക്ഷം രൂ​പ വ​രെ ഈ​ടാ​ക്കി ഇ​ത്ത​രം വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. പ​ഠ​ന വീസ​യി​ൽ വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​വ​ർ അ​ടി​സ്ഥാ​ന യോ​ഗ്യ​ത വ്യ​ക്ത​മാ​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക്കി അ​നു​മ​തി വാ​ങ്ങ​ണം. ഇ​ത്ത​ര​ത്തി​ൽ സ​മ​ർ​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് വ്യാ​ജ​മാ​ണെന്നു ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച വി​ദ്യാ​ർ​ഥി​ക​ളെ വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നു വി​ധേ​യ​മാ​ക്കും. ഇ​വ​രു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യും അ​ന്വേ​ഷ​ണ സം​ഘം വി​ളി​ച്ചു വ​രു​ത്തും. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഇ​തി​ന​കംത​ന്നെ നി​ര​വ​ധി പേ​ർ വി​ദേ​ശ​ത്തേ​ക്കു പ​റ​ന്നി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K