29 October, 2021 09:33:02 PM


ക​രം അ​ട​യ്ക്കാ​ൻ കൈ​ക്കൂ​ലി; വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റ് വി​ജി​ല​ൻ​സ് പി​ടി​യിൽ



തി​രു​വ​ന​ന്ത​പു​രം: ഭൂ​മി​യു​ടെ ക​രം അ​ട​യ്ക്കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. വ​ട്ടി​യൂ​ർ​ക്കാ​വ് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് മാ​ത്യു​വാ​ണ് പി​ടി​യി​ലാ​യ​ത്. 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ​ദി​വ​സം വ​ട്ട​വ​ട കോ​വി​ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ സി​യാ​ദി​നെ​യും വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് അ​നീ​ഷി​നെ​യും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. പു​ര​യി​ട​ത്തി​ലെ യൂ​ക്കാ​ലി മ​ര​ങ്ങ​ൾ വെ​ട്ടു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​ടു​ക്കി-​കോ​ട്ട​യം സം​യു​ക്ത വി​ജി​ല​ൻ​സ് സ്‌​ക്വാ​ഡ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും 1,20,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K