30 October, 2021 08:19:01 AM


ബി​ജെ​പി​യു​ടെ വ​ട്ടി​യൂ​ർ​ക്കാ​വി​ലെ മ​ണ്ഡ​ലം ഓ​ഫീ​സ് പോ​ലീ​സ് പൊ​ളി​ച്ചു നീ​ക്കി



തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ലം ഓ​ഫീ​സ് പോ​ലീ​സ് പൊ​ളി​ച്ച് നീ​ക്കി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ഫീ​സ് പൊ​ളി​ച്ച് നീ​ക്കി​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കെ​ട്ടി​യി​രു​ന്ന ഓ​ഫീ​സാ​ണ് പൊ​ളി​ച്ച​ത്. ഓ​ഫീ​സ് പൊ​ളി​ക്കാ​നാ​യി പോ​ലീ​സ് എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. പി​ന്നീ​ട് പോ​ലീ​സും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. ഇ​തോ​ടെ കൂ​ട​ത​ല്‍ പോ​ലീ​സി​നെ സ്ഥ​ല​ത്ത് വി​ന്ന്യ​സി​ച്ചശേഷമാണ് ഓഫീസ് പൊളിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K