31 October, 2021 04:28:16 PM


റ​സ്റ്റ് ഹൗ​സി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന: മാ​നേ​ജ​രോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് മ​ന്ത്രി റി​യാ​സ്



തി​രു​വ​ന​ന്ത​പു​രം: മിന്നൽ സന്ദർശനത്തിനിടെ റ​സ്റ്റ് ഹൗ​സ് മാ​നേ​ജ​രോ​ട് ക്ഷുഭിതനായി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. തി​രു​വ​ന​ന്ത​പു​രം റ​സ്റ്റ് ഹൗ​സി​ലാണ് മ​ന്ത്രി​യു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​ നടന്നത്. റ​സ്റ്റ് ഹൗ​സി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ് മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. സം​സ്ഥാ​ന​ത്തെ റ​സ്റ്റ് ഹൗ​സു​ക​ൾ ശു​ചി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി റ​സ്റ്റ് ഹൗ​സി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K