09 November, 2021 01:35:09 PM


റാഗിംഗ്: ക​ണ്ണൂ​ര്‍ നെ​ഹ​ര്‍ കോ​ളജി​ലെ 6 സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍



ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ നെ​ഹ​ര്‍ കോ​ളെ​ജി​ല്‍ ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി ക്രൂ​ര​മാ​യി മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ 6 സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍. മു​ഹ​മ്മ​ദ് റ​ഷ​ദ്, മു​ഹ​മ്മ​ദ് ത​മീം, അ​ബ്ദു​ൽ ഖാ​ദ​ർ, മു​ഹ​മ്മ​ദ് മു​സ​മ്മി​ൽ, മു​ഹ​മ്മ​ദ് മു​ഹ​ദ്ദി​സ്, മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് ഈ ആ​റു​പേ​രെ​യും വീ​ടു​ക​ളി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ റാ​ഗിം​ഗ് നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി.

സം​ഭ​വ​ത്തി​ല്‍ പൊലീ​സ് ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഒ​ളി​വി​ലാ​യി​രു​ന്നു. ക​ണ്ണൂ​ര്‍ നെ​ഹ​ര്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ചെ​ട്ടി​ക്കു​ളം സ്വ​ദേ​ശി അ​ന്‍​ഷാ​ദി​നാ​ണ് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ​ത്. ക്ലാ​സി​ലെ പെ​ൺ​കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്നോ എ​ന്ന് ചോ​ദി​ച്ചും കൈ​യി​ലു​ള്ള പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​മാ​യി​രു​ന്നു അ​തി​ക്രൂ​ര​മാ​യ മ​ർ​ദ്ദ​നം എന്നാണ് പരാതി. മ​ര്‍​ദ​ന​മേ​റ്റ് അ​ന്‍​ഷാ​ദ് ബോ​ധ​ര​ഹി​ത​നാ​യി​രു​ന്നു. പിന്നീട് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ൻ​ഷാ​ദി​ന് ബോ​ധം വീ​ണ്ടു​കി​ട്ടി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K