09 November, 2021 03:03:31 PM


കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും കുഞ്ഞുമകനും മരിച്ചു



തിരുവനന്തപുരം :  കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും  കുഞ്ഞുമകനും മരിച്ചു. കഴക്കൂട്ടം ഇൻഫോസിസിന് സമീപത്താണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജേഷിന്‍റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാജേഷും കുടുംബവും കിളിമാനൂരിലുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം. തൃശൂർ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K