12 November, 2021 05:30:35 AM


തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ പിടിയിൽ

 

തിരുവനന്തപുരം : തിരുവനന്തപുരത്തെ ദൂരദർശൻ സെന്ററിലെ സ്ത്രീകളുടെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെടുത്തു. ശുചിമുറിയിൽ കയറിയ ഒരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനെ പുറത്താക്കിയതായി അധികൃതർ അറിയിച്ചു.

പ്രധാന സ്റ്റുഡിയോയ്‌ക്ക് സമീപമുള്ള ശുചിമുറിയിലാണ് ഇയാൾ ക്യാമറ സ്ഥാപിച്ചത്. ദൂരദർശൻ കേന്ദ്രത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരം സൈബർ സെൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന വനിതാ കമ്മിറ്റിയും അച്ചടക്ക സമിതിയും വിഷയം ഗൗരവമായാണ് കാണുന്നതെന്ന് അധികൃതർ പറഞ്ഞു .

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K