15 November, 2021 04:31:10 PM


മന്ത്രിയുടെ വീട്ടിൽ കള്ളൻ; സ്വർണവുമായി ഇറങ്ങിയോടി; നാട്ടുകാർ കൈയ്യോടെ പിടികൂടി



തിരുവനന്തപുരം: മന്ത്രിയുടെ വീട്ടിൽ കയറി മോഷ്ടിച്ച കള്ളനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. അഞ്ചുതെങ് സ്വദേശി ലോറൻസാണ് ഇവിടെ മോഷ്ടിക്കാനെത്തിയത്. വീട്ടിനകത്ത് കടന്ന് അഞ്ച് പവന്‍റെ സ്വർണമാല കൈക്കലാക്കി പുറത്തിറങ്ങിയ കള്ളനെ നാട്ടുകാർ കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഇന്നലെ അർധരാത്രിയോടെ വീട്ടുകാർ പുറത്ത് പോയിരുന്ന സമയത്താണ് സംഭവം. 

ലോറൻസ് വീടിന്‍റെ പിൻവാതിൽ വഴി അകത്ത് കടക്കുകയായിരുന്നു. ഇത് പൂട്ടിയിരുന്നില്ല. വാതിൽ ചാരിയിട്ടാണ് വീട്ടുകാർ പുറത്തേക്ക് പോയത്. ലോറൻസ് വീട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ വീട്ടുകാർ തിരിച്ചെത്തി. ഈ സമയത്ത് പ്രതി കൈയ്യിൽ കിട്ടിയ സ്വർണവുമായി പുറത്തിറങ്ങി ഓടി. കള്ളനെ കണ്ട വീട്ടുകാർ പിന്നാലെ ഓടി. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടി. പിന്നീട് പൊലീസെത്തി കള്ളനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പൂന്തുറ എസ്ഐ അറിയിച്ചു.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K