16 November, 2021 12:29:00 PM


ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ ഇടപെടാനാകില്ല - സുപ്രിംകോടതി



ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. ആചാരങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങൾക്കെതിരായ ഹർജിയിലാണ് സുപ്രിം കോടതിയുടെ നിർണ്ണായക പരാമർശം. ഇതുമായി ബന്ധപ്പെട്ട ഹർജി സുപ്രിംകോടതി തള്ളി.

ക്ഷേത്രഭരണത്തിലെ അപതാകൾ മാത്രമേ കോടതിക്ക് പരിശോധിക്കാനാകൂവെന്നും സുപ്രിം കോടതി വ്യക്തമാക്കി. പുജകള്‍ എങ്ങനെ നിര്‍വഹിക്കണം, എങ്ങനെ തേങ്ങ ഉടക്കണം ഇതൊന്നും ഭരണഘടന കോടതിക്ക് തീരുമാനിക്കാന്‍ കഴിയില്ല. ഹരജിക്കാരന് പരാതിയുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K