16 November, 2021 06:52:29 PM


പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പാ പദ്ധതി



കോട്ടയം:  ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷൻ  അപേക്ഷ ക്ഷണിച്ചു.   ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നവർക്കാണ്  അർഹത. കാര്‍ഷിക / ഉല്പാദന / സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും 5 മുതല്‍ 9% വരെ പലിശ നിരക്കില്‍ പരമാവധി 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.


ഡയറി ഫാം, പൗള്‍ട്രി ഫാം, പുഷ്പ കൃഷി, ക്ഷീരോത്പാദനം, സംയോജിത കൃഷി, തേനീച്ച വളര്‍ത്തല്‍, പച്ചക്കറി കൃഷി, അക്വാകള്‍ച്ചര്‍, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാര്‍ഡ് വെയര്‍ ഷോപ്പ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബ്യൂട്ടി പാര്‍ലര്‍, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂള്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാര്‍മെന്റ് യൂണിറ്റ്, ഫ്‌ളോര്‍ മില്‍, ഡ്രൈക്ലീനിംഗ് സെന്റര്‍, മൊബൈല്‍ ഷോപ്പ്, ഫാന്‍സി/സ്റ്റേഷനറി സ്റ്റോള്‍, മില്‍മാ ബൂത്ത്, പഴം, പച്ചക്കറി വില്പനശാല, ഐസ്‌ക്രീം പാര്‍ലര്‍, മീറ്റ് സ്റ്റാള്‍, ബുക്ക് സ്റ്റാള്‍, എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ്, ടൂറിസം സംരംഭങ്ങള്‍ തുടങ്ങിയ   ആരംഭിക്കുന്നതിനും  അനുബന്ധ വാഹനങ്ങള്‍ വാങ്ങുന്നതിനുമാണ് വായ്പ നൽകുന്നത്.


84 മാസമാണ് തിരിച്ചടവ് കാലാവധി. പ്രായപരിധി 35. നോര്‍ക്കാ റൂട്ട്‌സ് ശുപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് വായ്പ അനുവദിക്കുന്നത്. ഇതിനായി നോര്‍ക്കാ റൂട്ട്‌സിന്റെ www.norkaroots.net എന്ന വെബ്‌സൈറ്റിലെ NDPREM -  Rehabiliation Scheme for Return NRKs എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്‌റ്റർ ചെയ്യണം.  നോര്‍ക്കാറൂട്ട്‌സിൻ്റെ ശുപാര്‍ശ കത്ത് സഹിതം കോര്‍പ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുന്നവർക്ക് വായ്പക്കുള്ള അപേക്ഷാ ഫോറം ലഭിക്കും
കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K