17 November, 2021 12:34:07 PM


ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റത്തിന് ഭാര്യ അറസ്റ്റില്‍



തിരുവനന്തപുരം: ഭര്‍ത്താവിന്‍റെ ആത്മഹത്യയില്‍ പ്രേരണാകുറ്റത്തിന് ഭാര്യയെ അറസ്റ്റ് ചെയ്തു. ശ്രീകാര്യത്ത് വാടകയ്ക്കു താമസിക്കുകയായിരുന്ന അഖിലയെയാണ് ഭര്‍ത്താവ് കെ. ശിവപ്രസാദിന്‍റെ ആത്മഹത്യയില്‍ പ്രേരണാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ യുവതിയുടെ കാമുകനായ നെടുമങ്ങാട് സ്വദേശി കെ. വിഷ്ണുവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

2019ലാണ് കേസിനാസ്പദമായ സംഭവം. 2019 സെപ്റ്റംബര്‍ 8നാണ് ഡ്രൈവറായ ശിവപ്രസാദിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന അഖിലയും അവിടുത്തെ തന്നെ ജീവനക്കാരനായിരുന്ന വിഷ്ണുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിഷ്ണു തന്‍റെ ബന്ധുവാണെന്നാണ് യുവതി ശിവപ്രസാദിനോട് പറഞ്ഞിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. വിഷ്ണു പലപ്പോഴും ശിവപ്രസാദിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. വിഷ്ണുവും ഭാര്യയും തമ്മിലുള്ള സ്വകാര്യ വീഡിയോ ശിവപ്രസാദ് കാണാനിടയായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

വിഷ്ണുവാണ് ആത്മഹത്യക്ക് കാരണമെന്ന് ശിവപ്രസാദ് തൂങ്ങി മരിച്ച മുറിയിലെ ചുവരില്‍ എഴുതി വെച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ വിഷ്ണുവും അഖിലയും ഒളിവില്‍ പോയി. ഇരുവരും ശ്രീകാര്യത്താണ് താമസിച്ചിരുന്നത്. നവംബര്‍ 10ന് പൊലീസ് കേസിലെ രണ്ടാം പ്രതിയായ വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ അഖില അന്ന് വീട്ടിലില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K