18 November, 2021 03:43:18 PM


തിരുവനന്തപുരം കാട്ടാക്കടയില്‍ പൂവച്ചല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിൽ വിദ്യാര്‍ത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്

തിരുവനന്തപുരം: കാട്ടക്കടയില്‍ പൂവച്ചല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും പൊതു സ്ഥലത്താണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസവും സ്‌കൂളിനടുത്ത് വെച്ച്‌ സമാന രീതിയില്‍ സംഘര്‍ഷം നടന്നതായി പ്രദേശവാസികള്‍ പറയുന്നു. സ്ഥലത്ത് ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതാണോ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K