20 November, 2021 06:07:39 PM


ട്രയിന്‍ ഇടിച്ച് ആമസോണ്‍ ഡെലിവറി വാന്‍ രണ്ടായി പിളര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടു



ന്യൂയോര്‍ക്ക്: റയില്‍വേ ഗേറ്റില്‍ കുടുങ്ങിയ ആമസോണ്‍ ഡെലിവറി വാന്‍ ട്രയിന്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ മില്‍വൗക്കീലാണ് അപകടം. തന്‍റെ 33 –ാം ജമ്മദിനത്തില്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് ഡ്രൈവര്‍ അലക്‌സാണ്ടര്‍.

ട്രെയിന്‍ വരുന്നത് അറിയാതെയാണ് പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ട്രെയിന്‍ പെട്ടെന്ന് വന്നപ്പോള്‍ വാഹനം ഓടിച്ച് പോകാന്‍ ശ്രമിച്ചു എങ്കിലും നടന്നില്ല. എങ്ങിനെയാണ് താന്‍ ഈ അപകടത്തില്‍ നിന്ന രക്ഷപ്പെട്ടതെന്ന് അറിയില്ല, തനിക്ക് ഇപ്പോഴും രക്ഷപ്പെട്ടതായി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അലക്‌സാണ്ടര്‍ പറഞ്ഞു. .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K