29 November, 2021 05:19:03 PM


സർക്കാർ ഹോമിയോ ആശുപത്രികളിൽ നഴ്‌സിംഗ് അസിസ്റ്റന്റ്: വോക് ഇൻ ഇന്റർവ്യൂ ഏഴിന്



കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ ദേശീയ ആയുഷ് മിഷനു കീഴിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഡിസംബർ ഏഴിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ ) വോക്-ഇൻ- ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് യോഗ്യതയും എ ക്ലാസ് രജിസ്‌ട്രേഡ് ഹോമിയോ പ്രാക്ടീഷണറിൽ നിന്ന് ലഭിച്ച മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. 40 ന് താഴെ പ്രായവുമുള്ളവർക്ക് പങ്കെടുക്കാം. വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. വിശദവിവരത്തിന് ഫോൺ: 0481- 2583516.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K