30 November, 2021 09:56:57 AM


തിരുവല്ല നിരണം സ്വദേശി പെൺകുട്ടി അ​മേ​രി​ക്ക​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു



വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി പെ​ണ്‍​കു​ട്ടി വെ​ടി​യേ​റ്റു മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി മ​റി​യം സൂ​സ​ൻ മാ​ത്യൂ (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​അ​ല​ബാ​മ മോ​ണ്ട്ഗോ​മ​റി​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി. വീ​ടി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ആ​ളി​ന്‍റെ തോ​ക്കി​ൽ​നി​ന്നു​ള്ള വെ​ടി​യു​ണ്ട സീ​ലിം​ഗ് തു​ള​ച്ച് സു​സ​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​രു​വ​ല്ല നോ​ർ​ത്ത് നി​ര​ണം ഇ​ട​പ്പ​ള്ളി​പ്പ​റ​ന്പി​ൽ ബോ​ബ​ൻ മാ​ത്യു​വി​ന്‍റെ​യും ബി​ൻ​സി​യു​ടെ​യും മ​ക​ളാ​ണ്. നാ​ല് മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ഗ​ൾ​ഫി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. സൂ​സ​ന് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ കൂ​ടി ഉ​ണ്ട്. നി​ര​ണം വ​ട​ക്കും​ഭാ​ഗം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​യ ബോ​ബ​ൻ മാ​ത്യൂ മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​ണ്. മ​സ്‌​ക്ക​റ്റ് സെ​ന്‍റ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​ന​ത്തി​നു വേ​ണ്ടി മെ​ത്രാ​പ്പോ​ലീ​ത്താ അ​ഭി​വ​ന്ദ്യ ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ്‌ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. പോ​ലി​സ് അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് മൃ​ത​ദേ​ഹം ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് അ​ല​ബാ​മ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നും, സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കും ശേ​ഷം കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ അ​മേ​രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​യാ​ണ് മ​റി​യം. ഈ ​മാ​സം ആ​ദ്യം ഡാ​ള​സി​ൽ മ​ല​യാ​ളി​യാ​യ സാ​ജ​ൻ മാ​ത്യു (56)വും ​വെ​ടി​യേ​റ്റു മ​രി​ച്ചി​രു​ന്നു. ബ്യൂ​ട്ടി സ്റ്റോ​ർ ന​ട​ത്തു​ക​യാ​യി​രു​ന്ന സാ​ജ​നെ ക​ട​യി​ലെ​ത്തി​യ മോ​ഷ്ടാ​വാ​ണ് വെ​ടി​വ​ച്ച​ത്. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യി​രു​ന്നു സാ​ജ​ൻ എ​ന്ന ഷാ​ജി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K