03 December, 2021 09:02:45 AM


കൊച്ചി നുവാൽസിൽ ഭരണഘടന ദ്വൈവാരം മനുഷ്യാവകാശ ആഘോഷങ്ങൾ



കൊച്ചി: കൊച്ചിയിലെ ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ ഭരണഘടന മനുഷ്യാവകാശ ദ്വൈവാര ആഘോഷങ്ങൾ ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി  വൈസ് ചാൻസലർ, പ്രൊഫ. ഡോ. സുധീർ കൃഷ്ണസ്വാമി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ, പ്രൊഫ. ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അമ്പിളി പി., സന്ദീപ് സി. എന്നിവർ പ്രസംഗിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡിബേറ്റ് മത്സരത്തിൽ വിദ്യോദയ സ്കൂളിലെ നീലാഞ്ജന അരുൺകുമാർ, സുദിപ്തജോൺ എന്നിവർ ഒന്നാം സ്‌ഥാനവും ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ ഉദയ്. ആർ. മേനോൻ, തമന്ന അജി എന്നിവർ രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. പ്രസംഗ മത്സരത്തിൽ സെബാസ്റ്റ്യൻ എച്.എസ്. എസ്‌ പള്ളുരുത്തി സ്കൂളിലെ ഫാത്തിമ റാനിയാ ഒന്നാം സ്‌ഥാനവും വിദ്യോദയ സ്കൂളിലെ മാളവിക മുരളി രണ്ടാം സ്‌ഥാനവും കരസ്ഥമാക്കി. ബോംബെ ഹൈക്കോടതിയിലെ അഡ്വ. അഭ. സിങ്, തോട്ടിപ്പണി ചെയ്യുന്നവരുടെ അവകാശങ്ങളും പൊതുതാല്പര്യ ഹർജികളും  എന്ന വിഷയത്തിൽ സ്പെഷ്യൽ ലക്ച്ചർ നടത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K