05 December, 2021 09:13:40 PM


പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ



തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ചെമ്പഴന്തി മഹാദേവപുരം അമ്പാടി ഭവനിൽ അക്ഷയ് ജിത്തിനെയാണ് (24) പൊലീസ് കസ്റ്റഡിയിലെടുത്തത്. തുമ്പ പോലീസാണ് ഇയാളെ പിടികൂടിയത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

തുമ്പ എസ്.ഐ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈയിൽനിന്ന് മൊബൈൽഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും, ഫോൺ ഉപയോഗിച്ച് പകർത്തിയ നഗ്നചിത്രങ്ങൾ ഇയാൾ ഡിലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികവിദഗ്ദ്ധരുടെ സഹായത്തോടെ അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K