06 December, 2021 05:33:33 PM


ഒമിക്രോണ്‍: വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യണമെന്ന് ഐഎംഎ



ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപന പഞ്ചാത്തലത്തില്‍ രാജ്യത്ത് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ . ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും അടിയന്തരമായി ബൂസ്റ്റര്‍ ഡോസ് നല്‍കണം. അതോടൊപ്പം പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും മുന്‍ഗണന നല്‍കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് നടപടിയെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ ജയലാല്‍ വ്യക്തമാക്കി.

രാജ്യത്ത് കുട്ടികളുടെ വാക്സിന്‍ വിതരണം ഇതുവരെ ആരംഭിച്ചട്ടില്ല. ഇതു സംബന്ധിച്ചും ഉടന്‍ തീരുമാനം എടുക്കണമെന്ന് ഐഎംഎ അറിയിച്ചു. മൂന്നാം ഡോസ് വാക്സിന്‍റെ കാര്യത്തിലും വ്യക്തത വരുത്തണം. ഒമിക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനും ഉറപ്പാക്കണമെന്ന് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K