02 January, 2022 05:46:29 PM


മാന്നാനം കെ ഇ കോളേജിലെ പരീക്ഷാ കേന്ദ്രം ഏറ്റുമാനൂരപ്പൻ കോളേജിലേക്ക് മാറ്റി



കോട്ടയം : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻറെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ,  ജനവരി മൂന്നിന് മാന്നാനം കെ ഇ കോളേജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിട്ടുള്ള  വിദ്യാർത്ഥികൾ ഏറ്റുമാനൂരപ്പൻ കോളേജിൽ ഹാജരായി പരീക്ഷ എഴുതേണ്ടതാണെന്ന്  പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K